ട്രിപ്പിൾ റൈഡർമാർക്ക് മുന്നറിയിപ്പുമായി എം വി ഡി രംഗത്ത്. ഇരു ചക്ര വാഹനങ്ങളിൽ ട്രിപ്പിൾ റൈഡിങ് സർക്കസ് നിത്യ കാഴ്ചകളാണ് ഇനി അത് കർശനമായി തന്നെ എടുക്കും. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്നാൽ, ഈ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മിക്ക ആളുകളും ബൈക്കിൽ മൂന്ന് പേരെ കയറ്റി യാത്ര ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നത് ഇൻഷുറൻസ് പരിരക്ഷ പ്രതിഷേധിക്കുന്നതിന് കാരണമായേക്കാം. അതിനാൽ, മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ.