റേഷൻ കടയിൽ വീണ്ടും സെർവർ തകരാർ

കൽപ്പറ്റ: തുടർച്ചയായ റേഷൻകടയിൽ ഉണ്ടാകുന്ന സെർവർ തകരാറുമൂലം റേഷൻ വിതരണം തടസ്സപ്പെടുന്നു.ഇത് ജനങ്ങളിൽ ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്റേ.ഷൻ വിതരണം ചെയ്യാൻ കഴിയാതെ റേഷൻ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്.

ഇന്ന് രാവിലെ ഒമ്പതര മുതൽ റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഒ.ടി.പി വഴി യാണ് ഭാഗികമായി റേഷൻ വിതരണം നടത്തുന്നത്. ആദിവാസി വിഭാഗ ത്തിൽപ്പെട്ട പലരും അവരുടെ ഫോൺ ലിങ്ക് ചെയ്യാത്തതു കൊണ്ടും റേഷൻ കാർഡുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പർ നിലവിലില്ലാത്തത് കൊ ണ്ടും ഇവർക്ക് ഓ ടി പി മാർഗം റേഷൻ വിതരണം നടത്താൻ കഴിയുന്നില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാർച്ച് മാസത്തിൽ ഒരു ദിവസം പോലും കൃത്യമായി റേഷൻ വിതരണം നട ത്താൻ റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നും സെർവർ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉടൻ വേണമെന്ന് റേഷൻ കോർഡിനേഷൻ വയനാട് ജില്ലാ കമ്മിറ്റി ചെയർമാൻ പി.ഷാജി യവനാർകുളം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top