ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിപ്പിച്ച് നല്‍കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി. ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്നതായുള്ള സൂചനയെ തുടര്‍ന്ന് ഡ്രൈവിങ് ടെസ്റ്റിനിടെ ബത്തേരിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ആണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പിരിച്ച പണവുമായി ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റിലായത്. ബത്തേരിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന സുരേഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr