കൽപ്പറ്റ: വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം. വയോജന നയം, വയോജന പെൻഷൻ കുടിശ്ശിക, വയോമിത്രം പരിപാടി, സൗജന്യ പോഷകാഹാര വിതരണം, സമഗ്ര ഇൻഷുറൻ സ്, സാമൂഹിക ക്ഷേമപെൻഷൻ വർദ്ധിപ്പിക്കൽ, നിർത്തലാക്കിയ റെയിൽ വേ കൺസഷൻ പുനസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ മുന്നണികൾ പരിഗണിക്കണമെന്നും ഇല്ലെങ്കിൽ വോട്ട് ചെയ്യണമോ എന്ന കാര്യം ആലോചി ക്കേണ്ടി വരുമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr