പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷി ക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളു ടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്. ക ബനി തീരങ്ങളായ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള തീരദേശങ്ങളിൽ നെല്ല്, വാഴ തുടങ്ങിയ കൃഷികൾ ചെയ്യുന്നവ രാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.പുഞ്ചകൃഷി ചെയ്‌ത പാടങ്ങൾ വിണ്ടുകീറി. കബനി നദിയി ൽനിന്ന് വെള്ളം പമ്പ് ചെയ്‌തായിരുന്നു കൃഷി ചെയ്തിരുന്നത്. വാഴകൃഷിക്കും ധാരാളം വെള്ളം ആവശ്യമാണ്. വിളവെടുക്കാ ൻ ഒന്നോ രണ്ടോ മാസം ബാക്കിനിൽക്കെയാണ് വാഴ കർഷക ർക്ക് ഇരുട്ടടിയായി കനത്ത ചൂട് തുടരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കുഴൽ കിണറുകളിൽപോലും വെള്ളം ഇല്ലാതായി. വേനൽ മഴ ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കൃഷി എങ്ങനെ സംരക്ഷി ക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജില്ലയിൽ താപനില ഉയ രുന്നത് കർഷകരെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പല യിടങ്ങളിലും വേനൽ മഴ ലഭിച്ചെങ്കിലും പുൽപള്ളിയിൽ മഴ തീ രെ ലഭിച്ചിട്ടില്ല.