കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് : അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസ് വേണ്ടെന്നാണ് നിർദ്ദേശം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സംസ്ഥാനത്ത് കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂടുള്ള അവസ്ഥയിലാണ്. അത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ, അവധിക്കാല ക്ലാസുകൾ അനുവദനീയമല്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വിശദീകരണം.രക്ഷകർത്താക്കളും വിദ്യാർഥികളും സ്വന്തം നിലയിയും അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇതിൽ യാതൊരു വിധ നിയന്ത്രണം കൊണ്ടുവരുവാൻ ഉദ്ദേശ്യവും ഇല്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top