സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 80 സീറ്റുമാണുള്ളത്. പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്‌സില്‍ ചേരാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി യാണ്. ജനറല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ www.scu.kerala.gov.in എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഏപ്രില്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 04936 293775.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr