Posted By Anuja Staff Editor Posted On

ആകാശത്ത് വിസ്‌മയക്കാഴ്ച: അപൂർവ്വ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങൾ

ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ ഗ്രഹണം മെക്സികോയിലും 13 യു എസ് സംസ്ഥാനങ്ങളിലും കാഴ്ചയുടെ വിസ്മ‌യം തീർത്തു. ടെക്‌സസ് മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമായത് .

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് ഉൾപ്പടെ നിരവധി പേർ ഗ്രഹണം കാണാൻ ഒത്തുകൂടി. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിനാളുകൾ നാസയുടെ യു ട്യൂബ് പേജിലൂടെയും ഗ്രഹണം വീക്ഷിച്ചു.സൂര്യഗ്രഹണത്തിനോടനുബന്ധിച്ച് ഉത്സവങ്ങൾ, വ്യൂവിംഗ് പാർട്ടികൾ, കൂട്ടവിവാഹങ്ങൾ തുടങ്ങിയവ വിവിധ പട്ടണങ്ങളിൽ നടന്നു.പ്രൈം വ്യൂവിംഗ് ലൊക്കേഷനുകളിലെ ഹോട്ടലുകളും മുറികളും മാസങ്ങൾക്ക് മുമ്പേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലും തൊട്ടടുത്ത രാജ്യങ്ങളിലും വലിയ ബിസിനസ് തന്നെ സൂര്യഗ്രഹണ ദിവസം നടന്നു.

2017 ന് ശേഷം ആദ്യമായാണ് അമേരിക്കയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായത്.ഇനി 2026 ഓഗസ്റ്റ് 12 ന് ആകും അടുത്ത സമ്പൂർണ ഗ്രഹണം. ഇത് അൻ്റാർട്ടിക് മേഖലയിലാകും ദൃശ്യമാവുക. 2031 മെയ് 21ന് ആകും ഇന്ത്യയിൽ നിന്ന് സൂര്യഗ്രഹണം വ്യക്തമായി കാണാനാവുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *