മാനന്തവാടി: സ്ത്രീധന പീഡനക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം എടപ്പാള്‍ ആന്തൂര്‍ വളപ്പില്‍ മുഹമ്മദ്ഷാഫിയെയാണ്(40)തൊണ്ടര്‍നാട് പോലീസ് മലപ്പുറം ചങ്ങരംകുളത്തുനിന്നു അറസ്റ്റുചെയ്ത്. 2022ലാണ് തേറ്റമല സ്വദേശിനിയുടെ പരാതിയില്‍ മുഹമ്മദ് ഷാഫിക്കെതിരേ കേസെടുത്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2006ല്‍ വിവാഹം കഴിഞ്ഞ് ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചുവരവേയായിരുന്നു സ്ത്രീധനത്തിന്റെ പേരില്‍ മാനസിക, ശാരീരിക പീഡനം. കേസില്‍ അറസ്റ്റിലായ രാത്രി ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. എസ്ഐ ശ്രീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എച്ച്. മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.