സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതം;പ്രധാന കാരണങ്ങൾ ഇവയാണ്

ശരീരത്തിൽ ജീവന്റെ തുടിപ്പിനെ പൊതിഞ്ഞുകാക്കുന്ന അവയവമാണ് ഹൃദയം. പലപ്പോഴും തെറ്റായ ജീവിതശൈലിയും ആഹാരരീതികളും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്.അത്തരം പ്രശ്നങ്ങളിൽ പ്രധാനിയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ പലർക്കും ഹൃദയാഘാതം ഉണ്ടാകുന്നു, അതിനു പ്രായം ഒരു തടസ്സമേയല്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഹൃദയാഘാതത്തിൻ്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം. വിയർപ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയും ഹൃദയാഘാതത്തിൻ്റെ മറ്റു പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടാം. സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

കൊറോണറി ആർട്ടറി രോഗം (CAD) മൂലം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൂടുന്നത് പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ മോശം കൊളസ്ട്രോളിനെ കുറച്ച്‌ നല്ല കൊളസ്ട്രോള്‍ കൂട്ടുകയാണ് വേണ്ടത്. ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുക്ക് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും.

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.

പ്രമേഹവും ഹൃദയത്തെ ദോഷകരമായി ബാധിക്കും. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. ജീവിതശൈയില്‍ ചില മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്.

അമിത വണ്ണം മൂലം കൊളസ്ട്രോള്‍, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാത സാധ്യത എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.

പുകവലിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഏറെയാണ്. പുകവലി ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top