റോ ക്കറ്റ് പോലെയാണ് സ്വർണവില ദിനംപ്രതി ഉയരുന്നത്. എന്നാൽ അന്തരീക്ഷത്തിലേക്ക് ദിവസവും 6,000 ഡോളർ വിലമതിക്കുന്ന സ്വർണം പുറന്തള്ളുന്ന ഒരു പർവ്വതമുണ്ടെങ്കിലോ!അതെ അത്തരത്തിലൊരു പർവ്വതം അങ്ങ് അന്റാർട്ടിക്കയിലുണ്ട്.മഞ്ഞുമൂടിയ അൻ്റാർട്ടിക്കയിൽ ഏകദേശം 138 സജീവ അഗ്നിപർവ്വതങ്ങളാണുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് മൗണ്ട് എറെബസ്. ഈ പർവ്വതത്തിൽ നിന്നും ദിവസവും 80 ഗ്രാം സ്വർണം അടങ്ങിയ വാതകം പുറന്തള്ളുന്നുവെന്നാണ് റിപ്പോർട്ട്. അതായത്, ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.12,448 അടി ഉയരമുള്ള അഗ്നിപർവ്വതത്തിൽ നിന്ന് 621 മൈൽ അകലേക്കാണ് പൊടിപടലം പുറന്തള്ളുന്നത്. മൗണ്ട് എറെബസിൽ നിന്ന് പുറന്തള്ളുന്നവയിൽ ഒന്ന് മാത്രമാണ് സ്വർണപ്പൊടി എന്നാണ് നാസയുടെ എർത്ത് ഒബ്‌സർവേറ്ററി പറയുന്നത്. ഭൂവൽക്കത്തിന് മുകളിലായി, നേർത്ത പാളിക്ക് മുകളിലാണ് എറെബസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.ഇക്കാരണം കൊണ്ട് തന്നെ ഉരുകിയ പാറകൾ ഭൂമിയുടെ ഉള്ളിൽ നിന്ന് എളുപ്പത്തിൽ ഉയർന്നുവരുന്നു. ഇത് പതിവായി വാതകവും നീരാവിയും പുറപ്പെടുവിക്കുന്നു. ക്രമേണ സ്ട്രോംബോളിയൻ സ്ഫോടനങ്ങൾക്ക് (strombolian eruptions) കാരണമാകുന്നു.
ദ്രവശില വാതകവുമായി കൂടിച്ചേരുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. 1972 മുതൽ ഇത്തരം സ്ഫോടനങ്ങളുണ്ടാവുകയും തൽഫലമായി ലാവ തടാകം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപർവ്വതമായാണ് എറെബസ് പർവ്വതത്തെ വിലയിരുത്തുന്നത്.