തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കൻ്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പത്താംതരം തുല്യതയ്ക്ക് ഏപ്രിൽ 30 വരെയും ഹയർസെക്കന്ററി തുല്യതയ്ക്ക് ഏപ്രിൽ 29 വരെയും 50 രൂപ ഫൈനോടെ രജിസ്ട്രേഷൻ നടത്താം.പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് എസ്എസ്എൽസി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ് സി നിയമനത്തിനും അർഹതയുണ്ട്.
ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കും 2019 വരെ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്.പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കന്ററി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാവുന്നതാണ്.
പത്താംതരം തുല്യതയ്ക്ക് 1950 രൂപയും, ഹയർ സെക്കൻഡറി തുല്യതയ്ക്ക് 2600 രൂപയുമാണ് കോഴ്സ് ഫീസ്.എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്‌സ് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000/- രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250/- രൂപാ വീതവും പഠനകാലയളവിൽ ലഭിക്കുന്നതാണ്.വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രം പ്രേരകുമാരയോ ബന്ധപ്പെടാം.www.kslma.keltron.in വെബ്സൈറ്റിൽ ഓൺലൈനായും അപേക്ഷിക്കാം.