Posted By Anuja Staff Editor Posted On

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമായി 3712 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: 3712 ഒഴിവ്கே ന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു.ഗ്രൂപ്പ് സി തസ്‌തികയാണ്. 3712 ഒഴിവ് പ്രതീക്ഷിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്ലസ് ടുക്കാർക്കാണ് അവസരം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മേയ് 7നകം ഓൺലൈനായി അപേക്ഷിക്കണം.പ്രായം: 2024 ഓഗസ്റ്റ് 1ന് 18-27 (1997 ഓഗസ്റ്റ് രണ്ടിനു മുമ്ബോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിതരുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക.യോഗ്യത: 12-ാം ക്ലാസ് ജയം/തത്തുല്യം. 2014 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണു യോഗ്യത കണക്കാക്കുക. നിശ്ചിത തീയതിക്കു മുമ്ബു യോഗ്യത നേടിയവരാണ് അപേക്ഷിക്കാൻ അർഹർ.തെരഞ്ഞെടുപ്പ് കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (രണ്ടു ഘട്ടം), സ‌ിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ. കംപ്യൂട്ടർ ബേസ്‌ഡ് ഒബ്‌ജക്‌ടീവ് പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. തെറ്റായ ഉത്തര ങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.മൂന്നാം ഘട്ട പരീക്ഷ (സ്‌കിൽ ടെസ്റ്റ് ടൈപ്പിംഗ് ടെസ്റ്റ്): ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന സ്കിൽ ടെസ്റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം.15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്റ്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്ത‌ികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. 10 മിനിറ്റാണു ടെസ്റ്റ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *