തി രുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളമടക്കം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്.മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിന് കേരളത്തിലെ പോളിംഗ് ബൂത്തുകളെല്ലാം സജ്ജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. എല്ലാ വോട്ടർമാരും പോളിംഗ് ബൂത്തിലേക്ക് എത്തണം എന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സംസ്ഥാനത്താകെ 25229 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത് ജനാധിപത്യത്തിൻ്റെ ഉത്സവമാണ് എന്നും ചൂടിനെ പ്രതിരോധിക്കാൻ ഉള്ള സംവിധാനങ്ങൾ പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട് എന്നും സഞ്ജയ് കൗൾ കൂട്ടിച്ചേർത്തു. ‘ വോട്ട് ചെയ്യാനെത്തുന്നവർക്ക് ക്യൂവിൽ കാത്തിരിക്കാൻ തണൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്‌താലും വോട്ടർമാർ ബുദ്ധിമുട്ടേണ്ടി വരില്ല,’ സഞ്ജയ് കൗൾ പറഞ്ഞു.
ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിർന്ന പൗരൻമാർക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ വീൽ ചെയർ അടക്കമുള്ള സൗകര്യങ്ങൾ പോളിംഗ് ബൂത്തിൽ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ 13 തിരിച്ചറിയൽ രേഖകൾ വഴി വോട്ട് ചെയ്യാം. വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം എന്നും സഞ്ജയ് കൗൾ പറഞ്ഞു.