Posted By Anuja Staff Editor Posted On

വോട്ടെടുപ്പ് ദിനത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടും. ഇന്നു മുതൽ വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂൺ 4നും മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും.

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്‌ വോട്ടെടുപ്പ് നടക്കുക. കർണാടകയിലെ 14 ഉം രാജസ്ഥാനിലെ 13ഉം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലേയും 8 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തിൽ വിധിയെഴുതും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *