Posted By Anuja Staff Editor Posted On

കെഎസ്ആർടിസിയിൽ പുതിയ ക്രമീകരണങ്ങൾ: ഈ സീറ്റുനമ്ബരുകൾ ഇനി സ്ത്രീകൾക്ക് മാത്രം

തി രുവനന്തപുരം: കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

റിസർവേഷൻ സംവിധാനമുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇത് ബസിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ നൽകുമ്ബോൾ 3, 4, 5,8,9,10,13,14,15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്‌തു നൽകുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആർടിസി അറിയിച്ചു.

ഇതിനൊപ്പം മുതിർന്ന പൗരന്മാർ,അംഗപരിമിതർ, അന്ധർ തുടങ്ങിയവർക്കായുള്ള 21, 22,26,27,31,47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്‌ബറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *