പൈനാപ്പിൾ വില സർവകാല റെക്കോർഡിൽ

പൈനാപ്പിൾ വില കുത്തനെഉയരുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ പൈനാപ്പിൾ വിപണിയിൽ എത്തുന്നത് കുറഞ്ഞതും വില വർധനവിന് പ്രധാന കാരണമായി. സംസ്ഥാനത്ത് പൈനാപ്പിൾ വില സർവകാല റെക്കോഡിൽ. 60 മുതൽ 65 വരെയാണ് വിപണിയിൽ ഒരു കിലോ പൈനാപ്പിളിന്റെ വില.വേനൽ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വിലയാണ് പൈനാപ്പിളിന്. ഒരു കിലേക്ക് 60 മുതൽ 65 രൂപ വരെ വിപണിയിൽ വിലയുണ്ട്. വേനൽ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയിൽ ആവശ്യം വർധിച്ചതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിന്റെ വില വർധിക്കാനിടയാക്കി.കടുത്ത ചൂടിൽ പൈനാപ്പിൾ ചെടികളിൽനിന്ന് വിത്ത് പൊട്ടാതെ വന്നതോടെ നല്ലയിനം വിത്തുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത് കർഷകർക്ക് തിരിച്ചടിയാണ്.കഴിഞ്ഞ വർഷം അഞ്ച് മുതൽ ഒമ്ബത് രൂപക്കുവരെ ലഭിച്ച വിത്തുകൾക്ക് ഇപ്പോൾ 15 രൂപയാണ് വില. വില വർധിച്ചെങ്കിലും നല്ലയിനം വിത്തുകൾ ആവശ്യത്തിന് കിട്ടാനുമില് ചൂട് കൂടിയതോടെ പൈനാപ്പിൾ വില കുതിച്ചുയർന്നു. ഉണക്കിൽ ഉത്പാദനം ഇടിഞ്ഞതാണ് വില കൂടാൻ കാരണം. കൂടാതെ, വിപണിയിൽ ആവശ്യവും ഉയർന്നിട്ടുണ്ട്.വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ ഉത്പാദനത്തിൽ കനത്ത ഇടിവുണ്ടാകുമെന്ന് കർഷകർ അറിയിച്ചു. അതേസമയം, പൈനാപ്പിൾ വിത്ത് കിട്ടാത്ത സാഹചര്യമാണ്. മുൻപ് ഏഴ് രൂപ ഉണ്ടായിരുന്ന വിത്തിന് നിലവിൽ 15 രൂപയാണ് വില.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top