Posted By Anuja Staff Editor Posted On

വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ലോഡ് ഷെഡിങിൽ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവർകട്ടിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.ഉഷ്ണതരംഗത്തിൽ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സർവകാല റെക്കോർഡിൽ എത്തിനിൽക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങിൽ വ്യാപക പ്രതിഷേധവും ഉയർന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചർച്ചചെയ്യാൻ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം ചേരുക. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ നിലവിൽ ഉടൻ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂൺ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാൻഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *