തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ മാർഗനിർദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതൽ പുലർച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒൻപതു മണി കഴിഞ്ഞാൽ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറഞ്ഞു.പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിർദേശത്തിൽ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വൻകിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയിൽ പമ്പിങ് ക്രമീകരിക്കാൻ വാട്ടർ അതോറിട്ടിക്കുംകെഎസ്ഇബി നിർദേശം നൽകി.മാത്രമല്ല, ഫീൽഡുകളിലെ സ്ഥിതിഗതികൾ അതാത് ചീഫ് എൻജിനീയറുമാർ വിലയിരുത്തണമെന്നും നിർദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.