ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്

തി രഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, സംസ്ഥാന നേതൃത്വമറിയാതെ ഇ പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച്‌ പ്രകാശ് ജാവേദ്ക്കറും യോഗത്തില്‍ വിശദീകരിക്കും.വിഭാഗീയത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച്‌ യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr


തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ നേതൃയോഗത്തില്‍ സംഘടന ദൗര്‍ബല്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചയാകും.
അഞ്ച് മണ്ഡലങ്ങളില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ പാര്‍ട്ടി രണ്ടിടത്ത് ജയിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *