സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനുള്ള ഡിജിലോക്കർ കോഡുകള്‍ സ്കൂളുകളിലേക്ക് അയച്ചതായി ബോർഡ് അറിയിച്ചു.ഡിജി ലോക്കർ കോഡ് ആക്ടിവേഷൻ ചെയ്യാൻ ആറക്ക അക്സസ് കോഡുകള്‍ ആവശ്യമാണ്. ഇതിന് വിദ്യാർത്ഥികള്‍ സ്കൂളുമായി ബന്ധപ്പെടണം. ഡിജിലോക്കർ അക്കൗണ്ട് ആക്ടിവേഷൻ ആയിക്കഴിഞ്ഞാല്‍ വിദ്യാർത്ഥികള്‍ക്ക് ‘Issued Documents’ സെഷനില്‍നിന്നും ഡിജിറ്റല്‍ അക്കാദമിക് രേഖകള്‍ ലഭിക്കുമെന്ന് സിബിഎസ്‌ഇ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങള്‍ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. മേയ് 20 നുശേഷമായിരിക്കും ക്ലാസ് 10, 12 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന് സിബിഎസ്‌ഇ മേയ് മൂന്നിന് അറിയിച്ചിരുന്നു. ഇത്തവണ 39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ക്ലാസ് 10, 12 പരീക്ഷകള്‍ക്ക് രജിസ്റ്റർ ചെയ്തത്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ cbse.gov.in, results.cbse.nic.in or cbseresults.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഇതിന് റോള്‍നമ്ബർ, സ്കൂള്‍ നമ്ബർ, അഡ്മിറ്റ് കാർഡ്, ഐ.ഡി. എന്നിവ ആവശ്യമാണ്.