വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസു ഉലമാ ഇസ്ലാമിക് അക്കാദമിയി ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് 13ന് തിങ്കളാഴ്‌ച നടക്കും. ജില്ലയിൽ നിന്നും സർക്കാർ മുഖേനയും വിവിധ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകുന്ന നാന്നൂറോളം ഹജ്ജാജിമാരാണ് ക്യാമ്പിൽ പങ്കെടുക്കുക. ഹജ്ജ് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി വരുന്ന മുൻ ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സമസ്‌ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ അധ്യക്ഷതവഹിക്കും. കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പാണ ക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തും. സമസ്‌തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, അക്കാദമി കമ്മിറ്റി ഭാരവാഹികൾ പരിപാടിയിൽ സംബന്ധിക്കും. രാവിലെ 10 മണി മുതൽ 3 മണിവരെയാണ് ക്യാമ്പ്.