Posted By Anuja Staff Editor Posted On

ജൂലൈ 18 മുതൽ 24 വരെ ആർമി റിക്രൂട്ട്മെന്റ് റാലി നടക്കും

കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട്് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ കേണല്‍ പി.എച്ച് മഹാഷബ്ദെ റാലി സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വടക്കന്‍ ജില്ലകളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ കോഴിക്കോട്, കാസര്‍ഗോട്,പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 4500 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാരീരിക ക്ഷമതാ പരിശോധനയും വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയും നടത്തും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 2018 ന് ശേഷം ഇതാദ്യമാണ് ജില്ലയില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ജില്ലാ സൈനികക്ഷേമ വെല്‍ഫെയര്‍ ഓഫീസര്‍ എസ്.സുജിത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *