ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എട്ട് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോച്ചിംഗ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പ് മെയ് 30 ന് അവസാനിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സ്പോർട്സ് കൗൺസിൽ വൈസ് പ്രസി ഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ചു. സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി കെ. ജി.പത്മകുമാർ, ഭരണസമിതി അംഗങ്ങളായ കെ.പി.വിജയ്, എ.ഡി.ജോൺ, എൻ.സി.സാജിദ്, അത്ലറ്റിക്‌സ് പരിശീലകൻ, ടി.താലിബ് എന്നിവർ സംസാരിച്ചു.