Posted By Anuja Staff Editor Posted On

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ എട്ടിന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അദാലത്തില്‍ ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാകാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക്-മോട്ടോര്‍ വാഹന നഷ്ടപരിഹാര- ലേബര്‍ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകളും ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് സംബന്ധിച്ചതും സിവില്‍ കോടതികള്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. പുതിയ പരാതികള്‍ മെയ് 20 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുമായോ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ ബന്ധപ്പെടാം. ഫോണ്‍-  04936-20780.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *