വെള്ളമുണ്ട ∙ പുളിഞ്ഞാൽ – മൊതക്കര റോഡ് നിർമാണം അനന്തമായി നീളുന്നതിൽ ആശങ്കയോടെ നാട്ടുകാർ. റോഡ് കരാറുകാരൻ കോടതിയെ സമീപിച്ചതും റോഡ് അധികൃതരും ജലഅതോറിറ്റിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പ്രവൃത്തി പൂർത്തീകരണത്തിന് തടസ്സമാകുന്നു. ജലജീവൻ ശുദ്ധജല പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കാത്തതാണ് നിലവിൽ ടാറിങ്ങിനു തടസ്സം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കാലാവധി പിന്നിട്ടിട്ടു മാസങ്ങളായെങ്കിലും പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. വോട്ട് ബഹിഷ്കരണ മുന്നറിയിപ്പു അടക്കം നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും കാര്യമായ ഇടപെടലുകൾ ഇവിടെ ഉണ്ടായിട്ടില്ല. ശുദ്ധജല പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ നടത്താൻ ജലഅതോറിറ്റി 1.93 കോടി രൂപ റോഡ് വിഭാഗത്തിന് നൽകിയിരുന്നു. എന്നാൽ റീ സ്റ്റോറേഷൻ പ്രവൃത്തികൾക്കു മുന്നോടിയായി ജലഅതോറിറ്റി നടത്തുന്ന പ്രവൃത്തികൾ ഗുണനിലവാരം കുറഞ്ഞതാണെന്നും മികച്ച രീതിയിൽ പ്രവൃത്തികൾ നടത്തിയാൽ മാത്രമേ റീ സ്റ്റോറേഷൻ അടക്കമുള്ളവ നടത്തുകയുള്ളൂ എന്ന നിലപാടിലാണ് റോഡ് വിഭാഗം. അതോടെ ആ പ്രവൃത്തിയും വഴിമുട്ടുന്ന നിലയിലായി.