കത്തുന്ന വേനൽ പ്രതിരോധിക്കാൻ മീനങ്ങാടി പഞ്ചായത്തിന് പുതിയ മാതൃക

മീനങ്ങാടി: കടുത്ത വേനലിനെ പ്രതിരോധിക്കാൻ മീനങ്ങാടി പഞ്ചായത്തിന് പുതിയ മാതൃക. കടുത്ത വേനലിൽ പാടങ്ങൾ വി ണ്ടുകീറുകയും വിളകൾ കരിഞ്ഞുപോകുകയും ചെയ്തപ്പോ ഴാണ് മണ്ണിന്റേയും കൃഷിയുടേയും പുനരുജ്ജീവനത്തിന് മീന ങ്ങാടി പഞ്ചായത്ത് പുതിയ മാതൃക തീർത്തത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വറ്റി വരണ്ട മണിവയൽ പുഴയുടെ ഓരത്ത് കുളം കുഴിച്ച് സൗ രോർജം ഉപയോഗിച്ച് എട്ട് ഏക്കർ കൃഷിയിടത്തിലേക്ക് വെള്ള മെത്തിക്കുകയും ഉപയോഗശേഷം അധിക ജലം സ്രോതസ്സി ലേക്ക് തന്നെ ഒഴുക്കി വിടുകയും ചെയ്യുന്നതാണ് പുതിയ മാതൃ ക. ഇതിനായി 2.4 കിലോവാട്ട് സൗരോർജ പാനലും ദിനേന പ തിനായിരം ലിറ്റർ വെള്ളം എത്തിക്കുന്നതിന് അനുയോജ്യമായ പമ്പും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചു.രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ സൗരോർജം ഉപ യോഗിച്ച് കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഒന്നാം ഘട്ടത്തിൽ വനിതകളുൾപ്പെടെയുള്ള കർഷ ക കൂട്ടായ്മ‌യുടെ നേതൃത്വത്തിൽ വള്ളി, പയർ, പച്ചമുളക്, വെ ള്ളരി, ചീര, മുതലായവയാണ് ജൈവരീതിയിൽ കൃഷി ചെയ്തി ട്ടുള്ളത്. ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക വിപണിയും വൈ ദ്യുതി നിരക്ക് ഉൾപ്പെടയുള്ള ആവർത്തന ചെലവുകളില്ലായെ ന്നതും കർഷകർക്ക് ആശ്വാസകരമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top