ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്‌ത ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കല്‍ ഭീമൻ ആസ്ട്രസെനക്കയുടെ കോവിഡ് വാക്‌സിന് കൂടുതല്‍ ഗുരുതര പാർശ്വഫലങ്ങള്‍ക്ക് സാധ്യതയെന്ന് പഠന റിപ്പോർട്ടുകള്‍.വാക്‌സിൻ ഉപയോഗിച്ചവർക്ക് ഇൻഡ്യൂസ്ഡ് ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപീനിയ ആൻഡ് ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥ) എന്ന രോഗമാണ് കൂടുതലായി വരാൻ സാധ്യത ഉള്ളത്
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇന്ത്യയില്‍ കോവിഷീല്‍ഡായും യൂറോപ്പില്‍ വാക്‌സെവ്രിയ എന്ന പേരിലുമാണ് ഈ വാക്‌സിൻ വിതരണം ചെയ്‌തത്. 2021ല്‍ കോവിഡ് മഹാമാരിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് ഈ വാക്‌സിൻ കമ്ബനി അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ വാക്‌സിൻ കൂടുതലായി ഇറക്കുമതി ചെയ്യുകയും ആളുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്‌തിരുന്നു.
2023-ല്‍ നടത്തിയ പ്രത്യേക ഗവേഷണത്തില്‍, കാനഡ, വടക്കേ അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞർ സമാനമായ രീതിയില്‍ കണ്ടെത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ ഇപ്പോള്‍ ഒരു പുതിയ ഗവേഷണത്തില്‍, ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയും മറ്റ് അന്താരാഷ്‌ട്ര വിദഗ്‌ധരും ചേർന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്.ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച അവരുടെ പുതിയ ഗവേഷണ റിപ്പോർട്ടില്‍ വാക്‌സിൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുമുണ്ട്. പുതിയ പഠനത്തോടെ വാക്‌സിൻ സ്വീകരിച്ച കോടിക്കണക്കിന് ആളുകള്‍ ആശങ്കയിലാണ്. നേരത്തെ വാക്‌സിനുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വെളിപ്പെടുത്തല്‍ കമ്ബനി തന്നെ നടത്തിയിരുന്നു.
കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്ബനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്‌തതിന് നേതൃത്വം നല്‍കിയത് അദർ പൂനവാലയുടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടായിരുന്നു.
വളരെ ചുരുക്കം ചില സന്ദർഭങ്ങളില്‍ പ്രസ്‌തുത വാക്‌സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്ബനി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അസ്ട്രസെനാക്ക നിര്‍മ്മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചത്.