സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി പ്രതേയ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എല്ലാ വാഹനങ്ങളും വിദ്യാ വാഹൻ ആപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തില്‍ പറയുന്നു.ജിപിഎസ് സംവിധാനം ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിന്‍റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഈ ആപ്പ്. പ്ലേ സ്റ്റോറില്‍ നിന്ന് വിദ്യാ വാഹൻ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് എം വി ഡി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.