വൈത്തിരി: ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറ ണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഇന്ന് പുല ർച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേൽ വീട്ടിൽ, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പിൽ വീട്ടിൽ അലൻ ആൻ്റണി (19), പറവൂർ, കോരണിപ്പറമ്പിൽ വീട്ടിൽ, ജിതിൻ സോമൻ (20), ആലുവ, അമ്പാട്ടിൽ വീട്ടിൽ രോഹിത് രവി (20) എന്നിവരെയാണ് പുലർച്ചെ രണ്ടര മണിയോട് സംശയാസ്‌പദമായ സാഹചര്യത്തിൽ ലക്കിടി സ്‌കൂളിന് സമീപം വച്ച് പിടികൂടിയത്. ഇവരിൽ ജിത്തു ഷാജി കൊലപാതകം, വധശ്രമം, മോഷ ണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും അലൻ ആന്റണി, ജിതിൻ സോമൻ എന്നിവർ മോഷണക്കേസുകളുൾപ്പെടെയുള്ള ക്രിമി നൽ കേസുകളിലും പ്രതികളാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN