ഈ മാസത്തെ ശമ്ബള, പെൻഷൻ വിതരണത്തിനും വേണം 5500 കോടി. പണത്തിന് വഴികാണാതെ തലപുകച്ച് സര്‍ക്കാര്‍. വായ്പയെടുക്കാൻ അനുമതി തേടിയുള്ള കത്ത് കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം. പെൻഷൻ ആനുകൂല്യം മരവിപ്പിച്ച് ട്രഷറിയിലേക്ക് മാറ്റാൻ നീക്കംഇവർക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 9151.31കോടി രൂപ വേണ്ടിവരും. അതിന് പുറമെ ശമ്ബള, പെൻഷൻ വിതരണത്തിനായി 5500 കോടിയും കണ്ടെത്തണം. ഈ പണത്തിന് വഴിതേടി തലപുകയ്ക്കുകയാണ് ധനവകുപ്പ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കടമെടുക്കാതെ ഇവയൊന്നും കൊടുത്തുതീർക്കാൻ നിലവില്‍ മാർഗ്ഗമില്ല. വായ്പയെടുക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് കാത്തിരിക്കുകയാണ്. കേന്ദ്ര സർക്കാരാവട്ടെ ഒരക്ഷരം മിണ്ടുന്നതുമില്ല. ഇതോടെ വിരമിക്കല്‍ ആനൂകൂല്യം നല്‍കാൻ സർക്കാരിന് മുന്നില്‍ ഒരു വഴിയുമില്ലാതായി.
ഇക്കൊല്ലം ആകെ 37512 കോടി വായ്പയെടുക്കാമെന്നാണ് ധാരണ. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അറിയിപ്പിനായി കാത്തിരിക്കുകയാണ് സംസ്ഥാനം. ഏപ്രില്‍ മാസം 5000 കോടിയുടെ താല്‍ക്കാലിക വായ്പാനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 3000 കോടി മാത്രമാണ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാലാണ് കേന്ദ്രം അനങ്ങാത്തതെന്നും അതല്ല, മനപൂർവ്വം മിണ്ടാതിരുന്ന് സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണെന്നും രണ്ട് വാദങ്ങളുണ്ട്.മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3% വരെയാണ് സംസ്ഥാനത്തിന് വായ്പയെടുക്കാനാവുന്നത്. എന്നാല്‍ പ്രതിമാസ വായ്പാ പരിധിയെത്ര എന്നതിലടക്കം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. ഈ വർഷം വിരമിക്കുന്നവരില്‍ മുക്കാല്‍ പങ്കും മെയ് മാസത്തിലാണ് വിരമിക്കുക. അയ്യായിരത്തിലേറെ കോടി രൂപയെങ്കിലും വായ്പയായി കണ്ടെത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനാവൂ.
വിരമിക്കുന്നവർക്ക് ആനുകൂല്യം നല്‍കുന്നത് നീട്ടിവെയ്ക്കുന്നതിനുള്ള സാധ്യതകള്‍ സർക്കാർ തേടുന്നുണ്ട്. ട്രഷറി നിക്ഷേപമായി മാറ്റിയശേഷം പിന്നീട് പണം ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുന്നതാണ് പരിഗണനയിലുള്ളത്. വിരമിക്കല്‍ പ്രായം കൂട്ടുന്നതും ആലോചനയിലുണ്ട്.
സംസ്ഥാനത്തിന് അർഹമായ വായ്പയെടുക്കാൻ അനുവദിക്കാത്ത കേന്ദ്രനിലപാടിനെ സംസ്ഥാനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇത് ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കേസ് പിൻവലിച്ചാല്‍ വായ്പാനുമതി നല്‍കാമെന്ന് കേസിന്റെ വിചാരണാ വേളയില്‍ കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനം വഴങ്ങിയില്ല.
ഈ മാസം ആദ്യം മുതല്‍ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്ബത്തിക വർഷം മുതല്‍ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് കൂട്ട വിരമിക്കല്‍ വരുന്നത്. വിരമിക്കല്‍ ആനുകൂല്യം ട്രഷറിയിലേക്ക് മാറ്റി ആകർഷകമായ പലിശ നല്‍കാമെന്നും അത്യാവശ്യക്കാർക്ക് തവണകളായി വിതരണം ചെയ്യാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
വിരമിക്കല്‍ ആനുകൂല്യം മരവിപ്പിച്ചുനിറുത്തിയാല്‍ നിയമപ്രശ്നങ്ങള്‍ക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാൻ ആലോചിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയായി നല്‍കാനുള്ള 22500 കോടിയും ശമ്ബളപരിഷ്ക്കരണ കുടിശികയായ 15000കോടിയും സാമ്ബത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്.