സിലബസ് മാറിയ പാഠപുസ്‌തകങ്ങൾ സ്കൂ‌ൾ തുറക്കുന്നതിനു മുൻപ് എത്തും

സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സിലബസ് മാറിയ പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണത്തിന് എത്തും. സംസ്ഥാനത്ത് സിലബസ് മാറ്റം വരുത്തിയ ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.കാക്കനാടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലാണ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി കൊണ്ടിരിക്കുന്നത്. 2.08 കോടി പുസ്തകങ്ങള്‍ ആവശ്യമുള്ളിടത്ത് 80% പാഠ പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായി ഡിപ്പോകളില്‍ എത്തിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇത്തവണ 1, 3, 5, 7, 9 ക്ലാസുകളിലെ പാഠ പുസ്തകങ്ങളുടെ സിലബസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അച്ചടി പൂർത്തിയായ 80 ശതമാനം പുസ്തകങ്ങളും ഡിപ്പോകളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവ കൂടി എത്രയും പെട്ടെന്ന് അച്ചടി പൂർത്തിയാക്കി ജൂണ്‍ ആദ്യ വാരം സ്കൂള്‍ തുറക്കുന്നതിനു മുൻപ് ഡിപ്പോകളില്‍ എത്തിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

2, 4, 6, 8, 10 ക്ലാസുകളിലെ പുസ്തകങ്ങളുടെ സിലബസില്‍ ഇത്തവണ മാറ്റമില്ല.ഈ പുസ്തകങ്ങള്‍ അച്ചടി പൂർത്തിയാക്കി 1.44 കോടി പുസ്തകങ്ങള്‍ കഴിഞ്ഞ മാർച്ചില്‍ തന്നെ സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. അതേ സമയം സ്കൂള്‍ തുറക്കുന്നതിനു മുൻപ് സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിക്കണമെന്നും സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കണം എന്നും നേരത്തെ തന്നെ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top