ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേല്‍നോട്ടത്തില്‍ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നല്‍കുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂണ്‍ 30.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വിദ്യാർത്ഥികള്‍ക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയില്‍ അഡ്രസ്സ്, ഓണ്‍ലൈൻ അപേക്ഷാ സമയത്തു നല്‍കണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും.പ്ലസ് വണ്‍ പഠനത്തിനാണ് ആദ്യഘട്ടത്തില്‍ സ്കോളർഷിപ്പ് നല്‍കുന്നത്. 10,000 രൂപ വീതം പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികള്‍ക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തില്‍ നിലനിർത്തിയാല്‍ വിദ്യാർത്ഥിയ്ക്ക് ഏതൊരു മേഖലയിലെ തുടർ പഠനത്തിനും സ്കോളർഷിപ്പ് ലഭിയ്ക്കുന്നതാണ്.
അടിസ്ഥാന യോഗ്യത
- എസ്.എസ്.എല്‍.സി.ക്ക് എല്ലാവിഷയത്തിനും എ. പ്ലസ് നേടിയിരിക്കണം. (ഭിന്നശേഷിക്കാർക്ക് എ ഗ്രേഡ് മതി)
- കുടുംബ വാർഷികവരുമാനം, രണ്ടുലക്ഷം രൂപയില്‍ താഴെയായിരിക്കണം.
ഓണ്‍ലൈൻ ആയി സമർപ്പിക്കേണ്ട രേഖകൾ
- മാർക്ക് ലിസ്റ്റ്
- ഫോട്ടോ
- വില്ലേജ് ഓഫീസർ നല്‍കുന്ന വരുമാന സർട്ടിഫിക്കറ്റ്
കൂതല്‍ വിവരങ്ങള്‍ക്ക്: https://www.vidyadhan.org/apply/malayalam/360
അപേക്ഷ സമർപ്പണത്തിന്: www.vidyadhan.org/apply