മഴക്കെടുതി തദേശസ്വയംഭരണ വകുപ്പ് കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് കനത്തമഴയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ത ദ്ദേശസ്വയം ഭരണ വകുപ്പ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കു ന്നത്. മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധി കൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് 0471 2317214 എന്ന ഫോൺ നമ്പറിൽ വിവരങ്ങൾ അറിയിക്കാം. പൊതുജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top