മഴക്കാലമായി!!! എലിപ്പനി എട്ടിന്റെ പണി തരും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

മഴക്കാലത്താണ് എലിപ്പനി കൂടുതലായി കണ്ടുവരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് ഇത് പടരുന്നത്.വെള്ളക്കെട്ടും ശുചിത്വമില്ലായ്മയും എലിപ്പനി പടർന്നു പിടിക്കാൻ കാരണമാകുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മഴക്കാലമാകുമ്ബോള്‍ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെല്ലാം പടർന്നു പിടിക്കാറുണ്ട്. ഇതില്‍ പ്രധാനിയാണ് എലിപ്പനി. ഇതിൻ്റെ പ്രധാന ലക്ഷണങ്ങളും ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.

എന്താണ് എലിപ്പനി?

എലിപ്പനി അഥവ ലെപ്റ്റോസ്പൈറോസ് ഒരു ജന്തുജന്യ രോഗമാണ്. എലികളുടെ മൂത്രത്തിലൂടെ ആണ് ഈ രോഗം പടരുന്നത്. ഇതിലൂടെ പുറത്ത് വരുന്ന രോഗാണുക്കളാണ് മനുഷ്യരില്‍ ഈ രോഗം പട‍ർത്തുന്നത്. രോഗബാധയുള്ള എലിയുടെ പൊറലിലൂടെയോ അല്ലെങ്കില്‍ കടിച്ചാലും ഈ രോഗം പടരാം. എലികള്‍ക്ക് പുറമെ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്ബര്‍ക്കം വരുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാം. മനുഷ്യരുടെ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും രോഗം പടരാം.പ്രധാന ലക്ഷണങ്ങള്‍

എലിപ്പനി ബാധിച്ചവരില്‍ അതിശക്തമായ പനി കണ്ടുവരുന്നു. പനി യോടൊപ്പം വിറയലും ഉണ്ടാകും. പനിയില്ലാതെ കുളിരു തോന്നിയാലും പ്രത്യേകത ജാഗ്രത വേണം. എലിപ്പനി ഗുരുതരമായാല്‍ ശരീരത്തിലെ ആന്തരിക അവയവങ്ങളെ അത് ബാധിക്കാം.

കഠിനമായ തലവേദന, പേശി വേദന, കാല്‍മുട്ടിന് താഴെ വേദന, നടുവേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും സൂക്ഷിക്കേണ്ടതാണ്.

പകരുന്നത് എങ്ങനെ?

വായുവിലൂടെ ഈ രോഗം പടരില്ല. രോഗം ബാധിച്ച വ്യക്തിയുടെ രക്തംപുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കാര്യമായി രോഗം പടരില്ല. മനുഷ്യരെ ബാധിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയകള്‍ അത്ര ശക്തമല്ല..

എങ്ങനെ പ്രതിരോധിക്കാംമഴക്കാലത്ത് വീടും പരിസരവും വ്യത്തിയായി സൂക്ഷിച്ചാല്‍ എലിപ്പനി ഒരു പരിധിവരെ നിയന്ത്രിക്കാം. മലിനജലത്തിലോ അല്ലെങ്കില്‍ മഴ വെള്ളത്തിലോ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കാലുകളും കൈകളുമൊക്കെ വ്യത്തിയായി സോപ്പ് ഉപയോഗിച്ച്‌ കഴുകണം. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ഒരു കാരണവശാലും കുട്ടികളെ ഇറക്കരുത്. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഗ്ലൗസ് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top