വയനാട്ടിൽ ആദ്യമായി വാട്ടർ എടിഎം സ്ഥാപിക്കുന്നു

പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച്‌ 25 ലക്ഷം രൂപ ചെലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടർ എ ടി എം സ്ഥാപിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അതിനൂതനമായ ഈ പ്രോജക്‌ട് കണിയാമ്ബറ്റ ഗ്രാമപഞ്ചായത്തിലെ കമ്ബളക്കാട് ബസ്റ്റോപ്പ്, പനമരം ഗ്രാമപഞ്ചായത്തില്‍ പനമരം ബസ് സ്റ്റാൻഡ്, പൂതാടി ഗ്രാമപഞ്ചായത്തില്‍ പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പുല്‍പ്പള്ളി ബസ്റ്റാൻഡ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തില്‍ പാടിച്ചിറ ടൗണ്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. പ്രവർത്തിയുടെ പണി 90% വും പൂർത്തീകരിച്ചു കഴിഞ്ഞു. പ്രവർത്തി മാർച്ച്‌ 30ന്മുൻപ് തന്നെ കമ്മീഷൻ ചെയ്യാനായിരുന്നു പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനവും അതോടെ തിരഞ്ഞെടുപ്പും വന്നത് കാരണമാണ് പ്രവർത്തി നീണ്ടുപോയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിയുന്നതോടുകൂടി ഇതിന്റെ ഉദ്ഘാടനവും ഇതോടെ ഇതിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതിനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.പൊതുജനങ്ങള്‍ സ്ഥിരമായി വന്ന് ചേരുന്ന ബസ് സ്റ്റാൻഡുകള്‍ , ആശുപത്രി പരിസരം, പഞ്ചായത്ത് ഓvഫീസ്, സ്കൂളുകള്‍. എന്നിവിടങ്ങള്‍ക്കു സമീപം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് വാട്ടർ എ.ടി.എം മെഷീൻ സ്ഥാപിക്കല്‍ പ്രോജക്‌ട് കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്. വയനാട് ജില്ലയില്‍ ആദ്യമായി ഈ മെഷീൻ സ്ഥാപിക്കുന്നത് പനമരം ബ്ലോക്ക് ഭരണസമിതിയാണ്. അഞ്ചു പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ ആണ് ഇപ്പോള്‍ ഇത് സ്ഥാപിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വാട്ടർ എടിഎം വ്യാപിപ്പിക്കുന്നതിന് ഭരണസമിതി ലക്ഷ്യമെടുന്നു. ഒരു ലിറ്റർ മിനറല്‍ വാട്ടറിനു കടകളില്‍ 20 രൂപ നല്‍കേണ്ടി വരുമ്ബോള്‍ ഒരു രൂപ നിരക്കില്‍ അതേ ക്വാളിറ്റിയില്‍ ഉള്ള വെള്ളം വാട്ടർ എടിഎമ്മിലൂടെ നല്‍കാൻ കഴിയും. ഇതുമൂലം ടൗണുകളില്‍ പ്ലാസ്റ്റിക് കുപ്പിയുടെ അനാവശ്യ വലിച്ചെറിയല്‍ തടയാൻ സാധിക്കുന്നതോടൊപ്പം ചെറിയ തുകക്ക് ശുദ്ധമായ കുടിവെള്ളം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. വിവിധ കോയിനുകളും, ഫോണ്‍ പേ , ഗൂഗിള്‍ പേ, തുടങ്ങിയ UPI അക്കൗണ്ടുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് വെള്ളം ലഭ്യമാകും.ഓരോ തവണ വെള്ളം എടുക്കുമ്ബോഴും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേരും, ജല സരംക്ഷണത്തെ കുറിച്ചുള്ള ചെറിയ വോയ്‌സും ഇതിലൂടെ കേള്‍ക്കാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ 5 വാട്ടർ എട്ടിഎമ്മുകള്‍ സ്ഥാപിക്കുന്നത് ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച്‌ നിർമിക്കുന്ന വാട്ടർ എ.ടി.എം പ്രോജക്‌ട് പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ജില്ലയിലെയും മികച്ച പ്രോജക്ടുകളിലും ഒന്നാണ് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top