90 ടീഷർട്ടുകള്‍ ആണ് ഒരു മിനിറ്റില്‍ വില്‍ക്കുന്നത്, ഓരോ 60 മിനിറ്റിലും വില്‍ക്കുന്നത് 20 ഡെനിമുകള്‍. ടാറ്റ ഗ്രൂപ്പിന്റെ രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള വസ്ത്ര ബ്രാൻഡായ സൂഡിയോയിലാണ് ഇങ്ങനെ കച്ചവടം ഗംഭീരമാക്കുന്നത്.സൂഡിയോ രാജ്യത്ത് തംരംഗമായത് കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതോടെയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇപ്പോള്‍ സൂഡിയോയ്‌ക്ക് ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയില്‍ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാള്‍ കൂടുതല്‍ സ്റ്റോറുകള്‍ ഉണ്ട്. 2024 സാമ്ബത്തിക വർഷത്തിന്റെ അവസാനത്തോടെ, വെസ്റ്റ്സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകള്‍ ആണ് ഉണ്ടായിരുന്നത്. 2016-ല്‍ പ്രവർത്തനം തുടങ്ങിയ സുഡിയോയ്‌ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്ബനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു
46 നഗരങ്ങളിലാണ് കഴിഞ്ഞ സാമ്ബത്തിക വർഷം സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്. പരമാവധി പുതിയ ഉല്‍പ്പന്നങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിക്കുന്നതാണ് സൂഡിയോയിലെ വില്‍പന വർധിക്കുന്നതിന് കാരണമെന്ന് ട്രെന്റ് വ്യക്തമാക്കി. ഒരു സ്റ്റോർ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കുന്നത്. ഒരു പുതിയ സ്റ്റോർ സജ്ജമാക്കുന്നതിന് 3 മുതല്‍ 4 കോടി രൂപ വരെയാണ് ടാറ്റ നിക്ഷേപിക്കുന്നത്.