നികുതിദായകർ മെയ് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. 1961ലെ ആദായനികുതി നിയമത്തിലെ 206എഎ, 206സിസി വകുപ്പുകള്‍ പ്രകാരം ഇരട്ടി നികുതി നല്‍കേണ്ടത് ഒഴിവാക്കാൻ പാൻ-ആധാർ ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. പാൻ കാര്‍ഡ് നിർജീവമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികള്‍ ഉയർന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, “രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോർട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.എങ്ങനെ പാൻ ആധാറുമായി ബന്ധിപ്പിക്കാം?1 ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ incometaxindiaefiling.gov.in സന്ദർശിക്കുക2 ‘ക്വിക്ക് ലിങ്കുകള്‍’ വിഭാഗത്തിലേക്ക് പോയി ‘ലിങ്ക് ആധാർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക3 നിങ്ങളുടെ പാൻ നമ്ബറും ആധാർ നമ്ബറും നല്‍കി ‘സാധുവാക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക4 നിങ്ങളുടെ പേരും മൊബൈല്‍ നമ്ബറും നല്‍കി ‘ലിങ്ക് ആധാർ’ എന്നതില്‍ ക്ലിക്ക് ചെയ്യുക5 നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ലഭിച്ച ഒടിപി നല്‍കുക, പ്രക്രിയ പൂർത്തിയാക്കാൻ ‘സമർപ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുകപാൻ, ആധാർ ലിങ്കേജ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?1 ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക: https://www.incometax.gov.in/iec/foportal/2 ‘ക്വിക്ക് ലിങ്കുകള്‍’ വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ സ്റ്റാറ്റസ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക3 നിങ്ങളുടെ പാൻ, ആധാർ നമ്ബറുകള്‍ നല്‍കുക4 ‘ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ക്ക് സ്റ്റാറ്റസ് കാണാൻ കഴിയും.