സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16000ത്തോളം ജീവനക്കാരാണ് സർവീസില്‍ നിന്നും വിരമിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്.കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ സർക്കാർ മുന്നോട്ട് പോകുന്നതിനിടയില്‍ പെൻഷൻ പ്രായം കൂട്ടുമെന്ന ചർച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ യുവജനങ്ങളുടെ എതിർപ്പ് മുൻകൂട്ടി കണ്ടാണ് സർക്കാർ ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത് . പിന്നാക്കം പോയതിൻ്റെ പേരില്‍ സർക്കാർ കണ്ടത്തേണ്ടത് 9000 കേടി രൂപയാണ്. വിവിധ വകുപ്പുകളില്‍ ല്‍ നിന്നായി ഇന്ന് പിരിയുന്നത് 16000 ത്തോളം പേ‍രാണ്. ആനൂകൂല്യങ്ങള്‍ നല്‍കാൻ 9000 കോടി കണ്ടെത്തേണ്ടതാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്.പിരിയുന്നവരില്‍ പകുതിയോളം അധ്യാപകരാണ്.

സെക്രട്ടറിയേറ്റില്‍ നിന്നു് അഞ്ച് സ്പെഷ്യല്‍ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും. പൊലീസില്‍ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേർ. കെ.എസ്.ആർ.ടി.സിയില്‍ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേർ വിരമിക്കുന്നുണ്ട്. ഇതില്‍ ഡ്രൈവർമാർക്ക് താല്‍ക്കാലികമായി വീണ്ടും ജോലി നല്‍കാൻ നീക്കമുണ്ട്.. കെ.എസ്.ഇ.ബിയില്‍ നിന്ന് 1010 പേർ വിരമിക്കും. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നല്‍കാനാണ് ആലോചന. പുതിയ നിയമനങ്ങളും പരിഗണനയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top