സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസിയിലെ മുഴുവൻ യൂണിറ്റുകളിലും സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കെഎസ്‌ആർടിസി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കിനനുസരിച്ചുള്ള യാത്രാ ക്രമീകരണങ്ങള്‍ കെഎസ്‌ആർടിസി പൂർത്തിയാക്കിയിട്ടുണ്ട്. അവധിക്കാലത്ത് നിർത്തിവച്ചിരുന്ന വിദ്യാർത്ഥി ട്രിപ്പുകളെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.സർവീസുകള്‍ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പോയിന്റ് ഡ്യൂട്ടിക്കും ചെക്കിങ്ങിനും ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥി കണ്‍സഷൻ രജിസ്ട്രേഷൻ ഓണ്‍ലൈൻ ആക്കിയ സാഹചര്യത്തില്‍ തുടക്കത്തിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിലേക്കായി ഹെല്പ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരക്കിനനുസരിച്ച് അഡീഷണല്‍ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്‌ആർടിസി അറിയിച്ചു.