തൃശൂർ: ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയം ഉറപ്പിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള സുരേഷ് ഗോപിയുടെ ജൈത്ര യാത്രയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സിപിഐയുടെ വി എസ് സുനിൽ കുമാറിനെക്കാൾ ഇരുപത്തയ്യായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി.