രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവില്‍ സർവീസ് പരീക്ഷ.പരീക്ഷയില്‍ വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും വ്യക്തമായ പ്ലാനിംഗും ആവശ്യമാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണോ എന്നുള്ള തീരുമാനമാണ് ഏറെ പ്രധാനം. തീരുമാനം വളരെ വസ്തുനിഷ്ഠമായിരിക്കണം. പരീക്ഷയ്ക്ക് തയ്യാറെടുപ്പു തുടങ്ങി മാസങ്ങള്‍ക്കുശേഷം പിൻവാങ്ങുന്ന വിദ്യാർത്ഥികളുമുണ്ട്. അതിനാല്‍ വ്യക്തമായി ആലോചിച്ചു തീരുമാനമെടുക്കണം. തീരുമാനിച്ചു കഴിഞ്ഞാല്‍ പിൻവാങ്ങരുത്.സിവില്‍ സർവീസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍പേർ പരാജയപ്പെടുവാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ.
”ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരുപാട് ട്രെയിനിംഗ് ഓപ്പർച്യൂണിറ്റീസ് ഉണ്ടെന്നത് നല്ല കാര്യം. പക്ഷേ നമ്മള്‍ പഠിക്കുന്നത് പോലിരിക്കും നമ്മുടെ വിജയം. ആർക്കും നമ്മളെ പഠിപ്പിക്കാൻ സാദ്ധ്യമല്ല, എങ്ങിനെ പഠിക്കാം എന്നു പറഞ്ഞുതരാനേ പറ്റൂ. നമ്മുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്.
പരീക്ഷയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ആത്യന്തികമായി എന്താണ് പരീക്ഷിക്കപ്പെടുന്നത്? നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എത്രത്തോളം അറിവും വ്യാപ്‌തിയുമുണ്ടെന്നാണ്. എന്തു ചോദ്യം ചോദിച്ചാലും സിലബസിനുള്ളിലും അതുമായി ബന്ധപ്പെട്ടമുള്ള കാര്യങ്ങള്‍ ഗഹനമായി അറിഞ്ഞിരിക്കുക എന്നതാണ് വേണ്ടത്. ഗോ ബിയോൻഡ് ദി സിലബസ്. ഏറ്റവും ഗാഢമായി പഠിക്കണം. സിവില്‍ സർവീസ് ജയിക്കുന്നത് അത്ര ഇംപോസിബിള്‍ ആയിട്ടുള്ള കാര്യമല്ല. പക്ഷേ പരാജയപ്പെടുന്നത് പഠനത്തിന്റെ പരിമിതി കൊണ്ടാണ്.സിവില്‍ സർവീസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍പേർ പരാജയപ്പെടുവാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ.
”ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരുപാട് ട്രെയിനിംഗ് ഓപ്പർച്യൂണിറ്റീസ് ഉണ്ടെന്നത് നല്ല കാര്യം. പക്ഷേ നമ്മള്‍ പഠിക്കുന്നത് പോലിരിക്കും നമ്മുടെ വിജയം. ആർക്കും നമ്മളെ പഠിപ്പിക്കാൻ സാദ്ധ്യമല്ല, എങ്ങിനെ പഠിക്കാം എന്നു പറഞ്ഞുതരാനേ പറ്റൂ. നമ്മുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്.
പരീക്ഷയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ആത്യന്തികമായി എന്താണ് പരീക്ഷിക്കപ്പെടുന്നത്? നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എത്രത്തോളം അറിവും വ്യാപ്‌തിയുമുണ്ടെന്നാണ്. എന്തു ചോദ്യം ചോദിച്ചാലും സിലബസിനുള്ളിലും അതുമായി ബന്ധപ്പെട്ടമുള്ള കാര്യങ്ങള്‍ ഗഹനമായി അറിഞ്ഞിരിക്കുക എന്നതാണ് വേണ്ടത്. ഗോ ബിയോൻഡ് ദി സിലബസ്. ഏറ്റവും ഗാഢമായി പഠിക്കണം. സിവില്‍ സർവീസ് ജയിക്കുന്നത് അത്ര ഇംപോസിബിള്‍ ആയിട്ടുള്ള കാര്യമല്ല. പക്ഷേ പരാജയപ്പെടുന്നത് പഠനത്തിന്റെ പരിമിതി കൊണ്ടാണ്.ലക്ഷക്കണക്കിന് പേപ്പറുകള്‍ വാല്യൂ ചെയ്യുകയാണ്. നമ്മളേക്കാളും പ്രഗത്ഭരായവരാണ് ഒപ്പം പരീക്ഷ എഴുതുന്നത് എന്ന ചിന്തയുണ്ടാകണം. നമ്മളേക്കാളും മുകളില്‍ കുറച്ചുപേരെ പാടുള്ളൂ. നമ്മളോടൊപ്പം മത്സരിക്കുന്ന കുട്ടികള്‍ മോശക്കാരാണെന്ന് ഒരിക്കലും വിചാരിക്കരുത്. അവർ നമ്മളേക്കാള്‍ കൂടുതല്‍ പഠിച്ചുവന്നിരിക്കുകയാണ്. അതിനും മുകളിലായി എനിക്ക് എപ്പോള്‍ പോകാൻ സാധിക്കുമെന്ന് ഒരു പഠിതാവ് കരുതുന്നുവോ അപ്പോള്‍ മാത്രമേ സിവില്‍ സർവീസ് പഠനം ശരിയായ ദിശയില്‍ പോവുകയുള്ളൂ”.
ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ തയ്യാറെടുക്കുന്ന മത്സര പരീക്ഷയാണ് സിവില്‍ സർവീസ്. ഒഴിവുകള്‍ ആയിരത്തോളം മാത്രം! പക്ഷെ തികഞ്ഞ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനർജി എന്നിവ നിലനിറുത്തിക്കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ വിജയം കൈവരിക്കാൻ സഹായിക്കും. ശരാശരി വിദ്യാർത്ഥികളാണ് പരീക്ഷയില്‍ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഉദ്യോഗാർത്ഥികള്‍ക്ക് മറ്റു പ്രവേശന പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും.