വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരൻ; ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും ട്രെൻഡിങ്ങായി ധ്രുവ് റാഠി

കുറച്ചുമാസങ്ങളായി യൂട്യൂബില്‍ ട്രൻഡിങ്ങില്‍ ലിസ്റ്റില്‍ കിടന്നു കറങ്ങുന്ന ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാകില്ല.ഇപ്പോഴിതാ വാട്ട്സാപ്പ് സ്റ്റാറ്റസുകള്‍ ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത് യൂട്യൂബർ ധ്രുവ് റാഠി കൂടിയാണ്. ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’ എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അ…
[7:40 am, 05/06/2024] anuja: വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരൻ; ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും ട്രെൻഡിങ്ങായി ധ്രുവ് റാഠി21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുക ള്‍പ്രകാരം ഇൻസ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച്‌ എത്തി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ റീച്ച്‌ ലഭിക്കുന്നത് വാട്ട്സാപ്പിനാണ്. അതിനാലാകാം വാട്ട്സാപ്പ് ചാനലിനാണ് ഇനിമുതല്‍ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. തുടർന്ന് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും പരീക്ഷിക്കാനും വാട്സ് ആപ് ചാനലുകള്‍ പദ്ധതിയുണ്ടെന്നാണ് സൂചനകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top