വിദേശ രാജ്യങ്ങളിലുള്ള മക്കള്‍ക്കൊപ്പം കഴിയാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആറുമാസം വരെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇവർക്ക് ആറു മാസം വരെ അവധി അനുവദിക്കാൻ വകുപ്പ് അധ്യക്ഷന്മാർക്ക് അധികാരം നല്‍കിയാണു ഭേദഗതി.
120 ദിവസം വരെയുള്ള അവധി മതിയെങ്കില്‍ നിയമനാധികാരിക്കുതന്നെ അനുവദിക്കാൻ കഴിയും. ഇതിനായി സർവീസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു ധനവകുപ്പ് ഉത്തരവിറക്കിയത്.ആർജിത, അർധ വേതന, പരിവർത്തിത, ശൂന്യവേതന അവധികളില്‍ ഏതെങ്കിലുമാകും എടുക്കാൻ കഴിയുക. മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗസ്ഥർക്കാണ് അവധിക്ക് അർഹത. നേരത്തേ 180 ദിവസം വരെ വിദേശ സന്ദർശനത്തിന് അവധി ലഭിക്കണമെങ്കില്‍ സർക്കാരിന്‍റെ അനുമതി തേടേണ്ടതുണ്ടായിരുന്നു.