സുനിത വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിൽ

ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്.ബഹിരാകാശ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ സമയം രാത്രി 9.33 ഓടെ സ്റ്റാർ ലൈനർ ബഹിരാകാശ നിലയത്തില്‍ ബന്ധിപ്പിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നിലയത്തിന്‍റെ ഡോക്കിംഗ് പോയിന്റിലേക്ക് പേടകത്തെ അടുപ്പിക്കുമ്ബോള്‍ സർവീസ് മോഡ്യൂളിലെ നാല് ത്രസ്റ്ററുകളില്‍ പ്രശ്നം കണ്ടെത്തി. ഹീറ്റ് ടെസ്റ്റ് നടത്തി രണ്ട് ത്രസ്റ്ററുകളിലെ പ്രശ്നം അടിയന്തരമായി പരിഹരിച്ചു. പിന്നാലെ ബഹിരാകാശ നിലയത്തിന്റെ 200 മീറ്റർ പരിധിയില്‍ നിലയുറപ്പിക്കാൻ പേടകത്തിലെ യാത്രികർക്ക് നിർദേശം നല്‍കി. ഇന്ത്യൻ സമയം 11 മണിക്ക് ശേഷം വീണ്ടുംശ്രമം തുടരാമെന്ന് തീരുമാനിച്ചു.11 മണിയോടെ ബഹിരാകാശ നിലയത്തിന്റെ 10 മീറ്റർ അരികില്‍ പേടകം എത്തി. അന്തിമ അനുമതിയും ലഭിച്ചതോടെ ബോയിങ് സ്റ്റാർ ലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സുനിതാ വില്യംസും ബുഷ് വില്‍ മോറും പേടകത്തില്‍ പ്രവേശിച്ചു. ഏഴു ദിവസമാണ് യാത്രികർ പേടകത്തില്‍ തങ്ങും, അതിനുശേഷം ആകും ഭൂമിയിലേക്ക് തിരികെയെത്തുക. വാണിജ്യാടിസ്ഥാനത്തില്‍ യാത്ര ബഹിരാകാശത്ത് എത്തിച്ച്‌ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പാർപ്പിച്ച്‌ തിരി11 മണിയോടെ ബഹിരാകാശ നിലയത്തിന്റെ 10 മീറ്റർ അരികില്‍ പേടകം എത്തി. അന്തിമ അനുമതിയും ലഭിച്ചതോടെ ബോയിങ് സ്റ്റാർ ലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സുനിതാ വില്യംസും ബുഷ് വില്‍ മോറും പേടകത്തില്‍ പ്രവേശിച്ചു. ഏഴു ദിവസമാണ് യാത്രികർ പേടകത്തില്‍ തങ്ങും, അതിനുശേഷം ആകും ഭൂമിയിലേക്ക് തിരികെയെത്തുക. വാണിജ്യാടിസ്ഥാനത്തില്‍ യാത്ര ബഹിരാകാശത്ത് എത്തിച്ച്‌ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പാർപ്പിച്ച്‌ തിരിതിരികെ എത്തിക്കാനുള്ള ബോയിങ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ അന്തിമ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top