പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറില്‍ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്മെൻറില്‍ ഉള്‍പ്പെടുത്തും.തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേർക്ക് പ്രവേശനം നിരസിച്ചു. 6155 പേർക്ക് സ്പോർട്സ് ക്വോട്ടയിലും പ്രവേശനം നല്‍കി. ഇതില്‍ 2519 പേർ സ്ഥിരം പ്രവേശനവും 1895 പേർ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേർ പ്രവേശനം നേടിയില്ല. രണ്ടാം അലോട്ട്മെൻറ് ഈ മാസം 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് 12, 13 തീയതികളില്‍ സ്കൂളില്‍ പ്രവേശനം നേടാം.