Posted By Anuja Staff Editor Posted On

ആധാർ ഉടമകൾ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആ ധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂണ്‍ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാല്‍ ഓണ്‍ലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളില്‍ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ചെയ്താല്‍ അത് സൗജന്യമായിരിക്കും. ജൂണ്‍ 14 ന് ശേഷം ഇതിന് പണം നല്‍കേണ്ടി വരുമെന്ന് ആധാർ നല്‍കുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട് സൗജന്യ സേവനം എംആധാർ പോർട്ടലില്‍ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം. പത്ത് വർഷം മുമ്ബാണ് ആധാർ എടുത്തതെങ്കില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. സാധാരണയായി ഇതിന് 100 രൂപ ഫീസ് നല്‍കണം. ഫിസിക്കല്‍ ആധാർ കേന്ദ്രങ്ങളില്‍ 50 രൂപയും നല്‍കണം. എംആധാർ പോർട്ടല്‍ വഴി എങ്ങനെ ആധാർ പുതുക്കാം.ഘട്ടം 1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുകഘട്ടം 2: നിങ്ങളുടെ ആധാർ നമ്ബറോ എൻറോള്‍മെൻ്റ് ഐഡിയോ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക, തുടർന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്ഡേറ്റ്’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.ഘട്ടം 3: തുടർന്ന് ‘ആധാർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുക’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.ഘട്ടം 4: ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘വിലാസം’ അല്ലെങ്കില്‍ ‘പേര്’ അല്ലെങ്കില്‍ ‘ലിംഗഭേദം’ ഇതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടർന്ന് ‘ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.ഘട്ടം 5: വിലാസം അപ്‌ഡേറ്റ് ചെയ്യുമ്ബോള്‍ അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.ഘട്ടം 6: ജൂണ്‍ 14 വരെ പേയ്‌മെൻ്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്‌ഡേറ്റിനായി ഓണ്‍ലൈനായി പേയ്‌മെൻ്റ് നല്‍കണം.ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്‌പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യർത്ഥന നമ്ബർ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറൻസിനായി ഇത് സംരക്ഷിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *