ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അതിനാല്‍ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദർശനം നടത്താൻ അനുമതി നല്‍കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമലയ്ക്ക് പോകണമെന്നാണ് ഹർജിയില്‍ പെണ്‍കുട്ടി പറഞ്ഞത്. ഹർജി പരിഗണിക്കുമ്ബോഴേക്ക് മണ്ഡലകാലം കഴിഞ്ഞതിനാല്‍ മാസപൂജ സമയത്ത് തീർഥാടനത്തിന് അനുമതി നല്‍കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണമെന്നും ഹർജിക്കാരി പിന്നീട് കോടതിയില്‍ ആവശ്യപ്പെട്ടു. 2023 നവംബർ 27നാണ് ഹർജി ഫയല്‍ ചെയ്തത്.
പത്തു വയസ്സിനു മുമ്ബ് ശബരിമലയില്‍ എത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, കൊവിഡ് കാലവും തുടർന്നുണ്ടായ സാമ്ബത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോഗ്യവും കാരണം തീർഥാടനം നടന്നില്ല. ശബരിമല യാത്രക്കായി 2023 നവംബർ 22ന് പിതാവ് ഓണ്‍ലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാല്‍, പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ആർത്തവം ആരംഭിക്കാത്തതിനാല്‍ ആചാരങ്ങള്‍ പാലിച്ച് മലകയറാൻ കഴിയുമെന്നും ഹർജിക്കാരി കോടതിയില്‍ വാദിച്ചു. എന്നാല്‍, 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രദർശനം അനുവദനീയമല്ലെന്ന ദേവസ്വം ബോർഡ് നിലപാടില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.