നാ ളെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണിയും വളരെ സജീവമാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മുൻവർഷങ്ങളെ അപേക്ഷിച്ച് സാധാരണയേക്കാള്‍ കൂടുതല്‍ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.ഈദുല്‍ അദ്ഹ എന്ന പേരില്‍ അറിയപ്പെടുന്ന ആഘോഷം ഇന്ത്യയില്‍ ബക്രീദ് എന്ന പേരില്‍ അറിയപ്പെടുമ്ബോള്‍ വിശ്വാസികള്‍ക്ക് ഇത് വലിയ പെരുന്നാള്‍ ആണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബക്രീദ് ആഘോഷം ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ്.മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബക്രീദ് ആഘോഷം പുണ്യകരമായ പ്രവർത്തിയായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുക, ദരിദ്രർക്ക് ദാനം നല്‍കുക തുടങ്ങിയ 3പുണ്യ പ്രവർത്തികള്‍ ആണ് ബലിപെരുന്നാള്‍ ദിവസം ഇസ്ലാം മത വിശ്വാസികള്‍ അനുഷ്ഠിക്കുന്നത്.വർഷത്തില്‍ രണ്ട് പ്രാവശ്യം ആഘോഷിക്കുന്ന ഈദ് ആദ്യം ചെറിയ പെരുന്നാളും പിന്നീട് വലിയ പെരുന്നാളും ആഘോഷിക്കുന്നു. ഇന്ന് ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കനത്ത ചൂട് തുടരുന്നതിനിടെ യുഎഇ, സൗദി, അബുദാബിഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.പ്രത്യേക സൗകര്യങ്ങളാണ് പെരുന്നാള്‍ നമസ്കാരത്തിനായി വിവിധ രാജ്യങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. പെരുന്നാള്‍ നമസ്കാരത്തിന്റെ ഭാഗമായി വൻ തിരക്കാണ് ഈദ്ഗാഹുകളിലും പള്ളികളിലും എല്ലാം അനുഭവപ്പെട്ടത്.