ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു നാളെ അറിയാം.ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതല്‍. ഈ സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വർധിച്ചു.രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ വിജയിച്ചവർ, വരണാധികാരിയില്‍നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. രാഹുല്‍ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തീയതി നാളെയാണ്. കഴിഞ്ഞദിവസം വയനാട് മണ്ഡലം സന്ദർശിച്ച രാഹുല്‍ ഏത് മണ്ഡലം ഒഴിയണമെന്നതില്‍ ധർമ സങ്കടമാണെന്ന് വ്യക്തമാക്കിയിരുന്നു.ഉത്തരേന്ത്യയില്‍ ഇൻഡ്യാ മുന്നണി മികച്ച വിജയം നേടിയ സ്ഥിതിക്ക് രാഹുല്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കും . 17 സീറ്റില്‍ യു.പിയില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇൻഡ്യാ മുന്നണി യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിക്കാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം.വയനാട് രാജിവച്ചാല്‍ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ സമയമുണ്ട്. വയനാട് ഒഴിവ് വന്നാല്‍ പ്രിയങ്കയ്ക്കാണ് മുൻതൂക്കം. പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് പ്രിയങ്ക ഉപേക്ഷിച്ചാല്‍ മറ്റൊരു പേരിനെക്കുറിച്ചു കോണ്‍ഗ്രസ് ചിന്തിക്കില്ല.